Sunday, November 22, 2009

കഥ - അനുഷ.ആര്‍ . ചന്ദ്രന്‍ ഏഴാംതരം .ബി

പനിനീര്‍ പൂവ്
അവള്‍ പ്രകൃതിയിലേക്ക് കണ്‍ തുറന്നു. ചുറ്റും നോക്കി. താന്‍ കൊഴിയുമെന്നറിഞ്ഞിട്ടും അവള്‍ സ്വന്തം ശരീരം ഒന്നു നോക്കി .
'ഞാന്‍ പനിനീരെന്ന സുന്ദരി. സ്വയം പുകഴ്തരുതല്ലോ.' അവള്‍ ഉള്ളാലെ ചിരിച്ച്.
ദൂരെ നിന്നും, വര്‍ണ്ണങ്ങള്‍ വിതറിയപോലെ പൂമ്പാറ്റകള്‍ അവളുടെ അടുത്തേക്കു വന്നു. അവള്‍ തന്റെ പുതിയ കൂട്ടുകാരെ മധു നല്‍കാനായി സ്വാഗതം ചെയ്തു.

കവിത- ശ്യാമ. എം.എട്ടാംതരം ബി.



ശ്യാമ. എം , ഏഴാംതരം . ബി
എന്റെവിദ്യാലയം

അറിവിന്റെ തേന്‍ കനി തേടി ഞങ്ങള്‍
കൊതിയോടിവിടെക്ക് വന്ന നേരം
അറിവിന്റെ പുന്തെനിനോപ്പമായി
ഒരുപാടു സ്നേഹം പകര്‍ന്നു നല്കി

പാഠങ്ങളുരുവിട്ടു പഠനമില്ല
ചീറ്റുന്ന ചൂരലിന്നാട്ടമില്ല
കളിയും ചിരിയും കഥകളുമായി
ഒരുപാടു സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടി

പുസ്തകം ഞങ്ങള്‍ക്കു തോഴരല്ലോ
വായന ഞങ്ങള്‍തന്‍ ശീലമല്ലോ
കഥകളും കവിതയുമോക്കെയായി
പഠനം പാല്‍പ്പായസമാക്കി ഞങ്ങള്‍